പാലക്കാട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ് 19
പാലക്കാട്: ജില്ലയില്‍ ഇന്ന് കോട്ടയം, മലപ്പുറം സ്വദേശികള്‍ക്ക് ഉള്‍പ്പെടെ 35 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ കണ്ടെത്തിയ 17 പേരും ഉള്‍പ്പെടും. കൂടാതെ രണ്ട് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന നാല് പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 13 പേരും ആണ് ഉള്ളത്. ജില്ലയില്‍ ഇന്ന് 23 പേര്‍ രോഗ മുക്തി നേടിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
വെസ്റ്റ് ബംഗാള്‍ 2 അതിഥി തൊഴിലാളി (27 പുരുഷന്‍) എലവഞ്ചേരി സ്വദേശി (49 പുരുഷന്‍). ഇദ്ദേഹത്തിന് ആന്റിജന്‍ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക 1 മൈസൂരില്‍ നിന്ന് വന്ന കൊടുവായൂര്‍ സ്വദേശി (46 പുരുഷന്‍).ഇദ്ദേഹത്തിന് ആന്റിജന്‍ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ജാര്‍ഖണ്ഡ് 1 കഞ്ചിക്കോട് ജോലിക്കെത്തിയ അതിഥി തൊഴിലാളി(22 പുരുഷന്‍).. ഇദ്ദേഹത്തിന് ആന്റിജന്‍ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം 13 ചെറുപ്പുളശ്ശേരി സ്വദേശി (41 സ്ത്രീ). ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരിയില്‍ ചികിത്സയിലുള്ള ചെറുപ്പുളശ്ശേരി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മൈസൂരില്‍ നിന്നും വന്ന ഇന്ന് രോഗം സ്ഥിരീകരിച്ച കൊടുവായൂര്‍ സ്വദേശിയുടെ കുടുംബത്തിലെ ഒന്‍പത് പേര്‍ (42, 20,68,28,60 സ്ത്രീകള്‍, 38, 72 പുരുഷന്മാര്‍, 17 ഉം ഒരു വയസ്സ് തികയാത്തതുമായ രണ്ട് പെണ്‍കുട്ടികള്‍ ). ഇവര്‍ക്ക് ആന്റിജന്‍ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പാലക്കാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട തച്ചമ്പാറ സ്വദേശികളായ മൂന്നു പേര്‍ (26,58 പുരുഷന്മാര്‍, 45 സ്ത്രീ). ഇവര്‍ക്ക് ആന്റിജന്‍ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പട്ടാമ്പി കേന്ദ്രീകരിച്ച് നടത്തിയ ടെസ്റ്റില്‍ രോഗബാധ സ്ഥീരികരിച്ചത് 17 പേര്‍ക്ക് കഴിഞ്ഞദിവസം പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ ടെസ്റ്റില്‍ ഒരു മലപ്പുറം സ്വദേശിക്ക് ഉള്‍പ്പെടെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 15 പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 356 പേര്‍ക്കാണ് ഇവിടെ ആന്റിജന്‍ പരിശോധന നടത്തിയത്. മേഴത്തൂര്‍, പാലത്തറ എന്നിവിടങ്ങളിലെ സെന്ററുകളില്‍ ആണ് കഴിഞ്ഞദിവസം ‘പരിശോധന ക്യാമ്പ് നടത്തിയത്.