അമിത് ഷായെ സഹകരണ വകുപ്പ് ഏല്‍പ്പിച്ചത് രാജ്യദ്രോഹം: എം.വി.ജയരാജന്‍
തിരുവനന്തപുരം: കേന്ദ്രത്തില്‍ ബിജെപിയുടെ ഭരണം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നുവെന്ന ആരോപണവുമായി സി.പി.എം നേതാവ് എം.വി.ജയരാജന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മോദി സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രതിച്ഛായ തകര്‍ന്നു എന്നതിന്റെ സൂചനയാണ് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ അടക്കമുള്ള മുതിര്‍ന്ന മന്ത്രിമാരെ മോദി സ്ഥാനത്തു നിന്നും മാറ്റിയത്. നീണ്ടുപോകുന്ന താടി വെട്ടാനാവാതെ മന്ത്രിമാരെ വെട്ടിമാറ്റി തൃപ്തിയടയുകയാണ് പ്രധാനമന്ത്രി എന്നും തന്റെ പോസ്റ്റിലൂടെ പരിഹസിച്ചു.
കോവിഡ് പ്രതിരോധകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. ആരോഗ്യമന്ത്രിയെ മാറ്റിയാല്‍ പരാജയത്തിന് ഉത്തരവാദി ആരോഗ്യമന്ത്രിയാവും. പ്രധാനമന്ത്രിക്ക് രക്ഷപ്പെടാം. അതാണ് ഇത്തരം ചെപ്പടി വിദ്യയിലൂടെ ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജയരാജന്‍ പറഞ്ഞു.