വിവാദമായ മരം മുറി ഉത്തരവിന് പിന്നിൽ മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ
വിവാദമായ മരംമുറി ഉത്തരവിന് നിർദേശിച്ച് മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു. ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ചായിരുന്നു ഉത്തരവിറക്കിയത്.
റവന്യു ഭൂമിയിലെ മരം മുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണൽ എ ജിയുടെയും ഉപദേശം വാങ്ങിവേണം ഉത്തരവിറക്കുവാൻ. എന്നാൽ മന്ത്രിക്ക് നിയമോപദേശം ലഭിച്ചിട്ടില്ലെന്നത് ഫയലിൽ നിന്ന് വ്യക്തമാണ്.
2020 ഒക്ടോബർ അഞ്ചിന് ചന്ദ്രശേഖരൻ നൽകിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങൾ മുറിക്കാനാകില്ലെന്ന നിയമവ്യവസ്ഥ മറികടക്കാനാണ് ഉത്തരവിറക്കാൻ നിർദേശിച്ചിരിക്കുന്നത്. മരം മുറി തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നിർദേശം നൽകിയിരുന്നു