Friday, January 10, 2025
National

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ; 28 പേർ പുതുതായി മന്ത്രിസഭയിലേക്ക് എത്തും

 

കേന്ദ്രമന്ത്രിസഭാ വികസനം ഉടനുണ്ടാകും. രണ്ടാം മോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് നടക്കുന്നത്. 28 പേർ മന്ത്രിസഭയിൽ പുതുതായി ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ മന്ത്രിസഭയിലുണ്ടാകും

നിലവിലെ മന്ത്രിസഭയിൽ 51 അംഗങ്ങളാണുള്ളത്. 28 പേരെ വരെ പുതുതായി ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. ജ്യോതിരാദിത്യ സിന്ധ്യ, ബിഹാറിൽ നിന്നുള്ള സുശീൽകുമാർ മോദി, അസമിൽ നിന്നുള്ള സർബാനന്ദ സോനോവാൾ എന്നിവർ മന്ത്രിസഭയിൽ ഇടം നേടും. അതേസമയം അന്തരിച്ച എൽജെപി നേതാവ് രാംവിലാസ് പാസ്വാന് പകരം ആര് മന്ത്രിയാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല

ജെഡിയുവിനും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചേക്കും. 2019ൽ മന്ത്രിസ്ഥാനം നിതീഷ് കുമാർ നിരസിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയിൽ നിന്ന് ആറ് പേരെങ്കിലും മന്ത്രിസഭയിൽ ഏടും നേടും.

Leave a Reply

Your email address will not be published. Required fields are marked *