Wednesday, April 16, 2025
Kerala

വാർത്താ സമ്മേളനം നടത്താൻ ആകാശ് തില്ലങ്കേരിയെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ

 

സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിക്കെതിരെ വിമർശനവുമായി കണ്ണൂർ ഡി വൈ എഫ് ഐ. ആകാശ് അടക്കമുള്ളവരുടെ ഇടപാടുകൾ നേരത്തെ അറിയാമായിരുന്നുവെന്നും പേരെടുത്ത് വിമർശിക്കാതിരുന്നതാണെന്നും ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മനു തോമസിന്റെ പ്രതികരണം

ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഫെബ്രുവരിയിൽ താൻ കൂത്തുപറമ്പിൽ ജാഥ നയിച്ചപ്പോൾ ഈ സംഘം അവിടുത്തെ വൈദ്യുതി വിച്ഛേദിച്ചു. മൊബൈൽ ടോർച്ച് അടിച്ചാണ് അന്ന് പ്രസംഗിച്ചത്. ഫ്യൂസ് ഊരിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ സഹോദരനാണെന്ന ഷാഫി പറമ്പിലിന്റെ ആരോപണത്തിലെ സത്യമെന്താണെന്ന് അറിയില്ല.

ആകാശ് അടക്കമുള്ളവർക്കെതിരെ പൊതു സമൂഹത്തിന് കൃത്യമായ സൂചനകൾ നൽകിയിരുന്നു. ഇവരുടെ പേരുകൾ പോലീസിനെ അറിയിക്കേണ്ട ബാധ്യത ഡിവൈഎഫ്‌ഐക്കില്ല. വാർത്താ സമ്മേളനം നടത്തുമെന്ന ആകാശ് തില്ലങ്കേരിയെ മനു തോമസ് വെല്ലുവിളിച്ചു. എവിടെ നിന്നാണ് ഇവർക്കിത്ര ധൈര്യം ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മനു തോമസ് പറഞ്ഞു.-[

Leave a Reply

Your email address will not be published. Required fields are marked *