Thursday, October 17, 2024
Kerala

സംസ്ഥാനത്ത് നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കും; കൂടുതൽ ഇളവുകളും

സംസ്ഥാനത്ത് നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങൾക്കാണ് അനുമതി. ഒരു സമയം പരമാവധി 15 പേർക്കായിരിക്കും പ്രവേശനാനുമതി. ഒന്നര മാസത്തിന് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്

അതേസമയം നിലവിലെ നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ ഒരാഴ്ച കൂടി തുടരും. ടിപിആർ 16 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടിപിആർ 16-25 ശതമാനത്തിൽ ഇടയിലുള്ള പ്രദേശങ്ങളിൽ 25 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും

ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ നാളെ മുതൽ അനുമതിയുണ്ട്. ജൂലൈ ഒന്ന് മുതൽ മെഡിക്കൽ കോളജുകളിൽ ക്ലാസ് തുടങ്ങും. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ മദ്യശാലകൾ അടച്ചിടും. തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണിത്.

Leave a Reply

Your email address will not be published.