Saturday, October 19, 2024
National

കൊൽക്കത്തയിൽ 19കാരൻ മാതാപിതാക്കളടക്കം നാല് പേരെ കൊന്ന് കുഴിച്ചിട്ടു; പരാതി നൽകിയത് സഹോദരൻ

 

കൊൽക്കത്തയിൽ മാതാപിതാക്കളെ അടക്കം നാല് പേരെ കൊന്ന് കുഴിച്ചിട്ടെന്ന പരാതിയിൽ 19കാരൻ അറസ്റ്റിൽ. മാൾഡ സ്വദേശി ആസിഫ് മുഹമ്മദാണ് അറസ്റ്റിലായത്. സഹോദരൻ ആരിഫാണ് പോലീസിൽ പരാതി നൽകിയത്. മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും ആസിഫ് കൊന്ന് വീടിനോട് ചേർന്ന ഗോഡൗണിൽ കുഴിച്ചിട്ടുവെന്നാണ് ആരിഫിന്റെ പരാതിയിൽ പറയുന്നത്.

ആരിഫിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്. തന്നെ കൊല്ലാൻ ശ്രമിച്ചതോടെയാണ് പരാതി നൽകിയതെന്ന് ആരിഫ് പറയുന്നു. ഭയം കാരണമാണ് ഇക്കാര്യം നേരത്തെ അറിയിക്കാതിരുന്നതെന്നും ഇയാൾ പറയുന്നു. ഫെബ്രുവരി 28നാണ് ആസിഫ് കുടുംബത്തിലെ നാല് പേരെ വെള്ളത്തിൽ മുക്കിക്കൊന്നതായി പറയുന്നത്.

Leave a Reply

Your email address will not be published.