സി കെ ജാനുവിന് പണം നൽകി മുന്നണിയിലെടുക്കേണ്ട ആവശ്യമില്ലെന്ന് പി കെ കൃഷ്ണദാസ്
സി കെ ജാനുവിന് പണം നൽകി മുന്നണിയിലെടുക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. രാഷ്ടീയ നിലപാടിന്റെ ഭാഗമായാണ് അവർ എൻഡിഎയിൽ എത്തിയത്. പണം നൽകിയതിൽ തന്റെ പേര് കെ സുരേന്ദ്രൻ പരാമർശിച്ചതിൽ പ്രതികരിക്കുന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു
പണം നൽകി ഒരു കക്ഷിയെയും എൻഡിഎയിൽ എടുക്കേണ്ട ആവശ്യമില്ല. ബിജെപി ഒറ്റക്കെട്ടല്ലെന്നത് മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്നും കൃഷ്ണദാസ് പറഞ്ഞു.