വാക്‌സിന്റെ വില വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും
കേന്ദ്രസർക്കാരിന് നൽകുന്ന വാക്‌സിന്റെ വില വർധിപ്പിക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും. നിലവിൽ 150 മുതൽ 210 രൂപ വരെ നൽകിയാണ് കേന്ദ്രവിഹിതത്തിലേക്ക് കൊവിഷീൽഡും കൊവാക്‌സിനും നൽകിയിരുന്നത്. ഇതുപോരെന്നും വാക്‌സിൻ വില വർധിപ്പിച്ചാൽ മാത്രമേ ഭാവിയിലെ വാക്‌സിൻ ഗവേഷണത്തിനും വിതരണത്തിനും നിർമാണത്തിനുമുള്ള മൂലധനം കണ്ടെത്താൻ സാധിക്കൂവെന്നാണ് കമ്പനികൾ പറയുന്നത്
കമ്പനികളുടെ ആവശ്യത്തിൽ കേന്ദ്രസർക്കാർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ജനുവരിയിൽ 1.10 കോടി ഡോസ് കൊവിഷീൽഡ് വാക്‌സിൻ 200 രൂപയ്ക്കും 55 ലക്ഷം ഡോല് കൊവാക്‌സിൻ 206 രൂപയ്ക്കുമാണ് കേന്ദ്രസർക്കാർ ഓർഡർ നൽകിയത്. സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കാണ് കൊവാക്‌സിൻ നൽകുന്നത്.