മൈജി ഷോറുമുകൾ ചൊവ്വ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും
കേരളത്തിലുടനീളമുള്ള എല്ലാ മൈജി ഷോറൂമുകളും ചൊവ്വ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ ഷോറൂമുകളും പ്രവർത്തിക്കുക. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ ഉപഭോക്താക്കൾക്ക് ഷോറൂം സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.
ഓൺലൈൻ ക്ലാസുകളുള്ള വിദ്യാർഥികൾ, വർക്ക് ഫ്രം ഹോം ഉള്ളവർ, തുടങ്ങി പല മേഖലകളിലുള്ളവരും ഈ ലോക്ഡൗൺ കാലത്ത് ഉപകരണങ്ങളുടെ പർച്ചേസിങ്ങിനും സർവീസിനും റിപ്പയറിങ്ങിനുമായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. മൈജി ഷോറുമുകൾ തുറന്നു പ്രവർത്തിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകും. സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്‌ലറ്റ് തുടങ്ങി നിങ്ങൾക്കാവാശ്യമുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പുതിയത് വാങ്ങുകയും പഴയത് സുരക്ഷിതമായി സർവീസ് ചെയ്യുകയും ചെയ്യാം. ഉപഭോക്താക്കൾക്ക്
മൈജിയുടെ ഓൺലൈൻ ഷോപ്പിംഗ് സ്റ്റോറായ www.myg.in വഴിയോ 9249001001എന്ന വാട്സ്ആപ് നമ്പർ മുഖാന്തിരമോ ഓർഡറുകൾ നൽകാവുന്നതാണ്.