Sunday, April 13, 2025
Kerala

അമിത് ഷാ ഉറപ്പു നൽകി; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ല: അബ്ദുള്ളക്കുട്ടി

ന്യൂഡല്‍ഹി: ലക്ഷദ്വീപിൽ പുതിയ നടപടികൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുവെന്നു ആരോപിച്ചു അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ തോതിലുള്ള പ്രതിഷേധം ശക്തമാകുകയാണ്.ഈ അവസരത്തിൽ ദ്വീപ് നിവാസികളുടെ അഭിപ്രായം തേടാതെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

ദ്വീപിലെ ബി.ജെ.പി ഭാരവാഹികള്‍ക്കൊപ്പം പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി അമിത് ഷായെ സന്ദർശിച്ചിരുന്നു. ” ഇപ്പോഴത്തേത് കരട് വിജ്ഞാപനമാണ്. അതിലെ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിജ്ഞാപനം അതേപടി നടപ്പാക്കില്ല. ലക്ഷദ്വീപിന്റെ പാരമ്ബര്യം സംരക്ഷിക്കുന്ന പരിഷ്‌കാരങ്ങളില്‍ ദ്വീപുകാരെ ദ്രോഹിക്കുന്ന നടപടികള്‍ ഉണ്ടാവില്ല” എന്ന് ഉറപ്പു ഷാ നൽകിയതായി അബ്ദുള്ളക്കുട്ടി പറഞ്ഞു.

പരിഷ്‌കാരങ്ങളെക്കുറിച്ച്‌ ദ്വീപുവാസികളുടെ ആശങ്ക പരിഹരിക്കുമെന്നും, ഏതെല്ലാം പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്നതില്‍ ജനാഭിപ്രയം തേടുമെന്നും അമിത് ഷാ പറ‌ഞ്ഞതായി എ.പി. അബ്ദുള്ളക്കുട്ടി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *