കൊല്ലം ബൈപ്പാസിൽ ഇന്നുമുതൽ ടോൾ പിരിവ് ആരംഭിക്കും; ജോലിക്കെത്താൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി സ്വകാര്യ കമ്പനി
കൊല്ലം: കൊല്ലം ബൈപാസിൽ ഇന്നുമുതൽ ടോൾ പിരിവ് ആരംഭിക്കും. ഇക്കാര്യം വ്യക്തമാക്കി കൊല്ലം ജില്ലാ കളക്ടർക്ക് എൻഎച്ച്എഐ ഉദ്യോഗസ്ഥർ വാട്‌സാപ്പ് സന്ദേശം അയച്ചു.
പിരിവിന്റെ ചുമതലയുള്ള സ്വകാര്യ കമ്പനി ജീവനക്കാരോടും ഇന്ന് രാവിലെ മുതൽ ജോലിക്കെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള തീരുമാനം നീട്ടിവെച്ചത്.