എറണാകുളത്ത് കഴിഞ്ഞ ദിവസം കാണാതായ എഎസ്‌ഐ മടങ്ങിയെത്തി
എറണാകുളത്ത് കഴിഞ്ഞ ദിവസം കാണാതായ എഎസ്‌ഐ മടങ്ങിയെത്തി. എറണാകുളം ഹാർബർ സ്‌റ്റേഷനിലെ എഎസ്‌ഐ ഉത്തംകുമാറാണ് ഞായറാഴ്ച രാവിലെ ഇടക്കൊച്ചിയിലെ വീട്ടിൽ മടങ്ങിയെത്തിയത്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഉത്തംകുമാറിനെ കാണാതായത്.
ഡ്യൂട്ടിക്ക് വൈകിയെത്തിയതിന്റെ പേരിൽ സിഐ ഉത്തംകുമാറിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ വിശദീകരണം നൽകാൻ സ്‌റ്റേഷനിലേക്ക് ഇറങ്ങിയ ഉത്തംകുമാറിനെ കാണാനില്ലെന്ന് ഭാര്യ പരാതി നൽകുകയായിരുന്നു.