മഹിളാ കോൺഗ്രസിൽ കൂട്ടരാജി; ജനറൽ സെക്രട്ടറിമാർ എൻ സി പിയിലേക്ക്
മഹിളാ കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ എൻ സി പിയിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി അജിത, ശാന്താകുമാരി, ഡോളി കെ ജോർജ് എന്നിവരാണ് രാജിവെച്ചത്. മൂന്ന് പേരും എൻസിപിയിൽ ചേരും
ലതിക സുഭാഷിന് പിന്തുണ അറിയിച്ചുകൊണ്ടാണ് മൂന്ന് പേരും കോൺഗ്രസിൽ നിന്ന് രാജിവെച്ചിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം കൂടുതൽ പേർ കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേരുമെന്നാണ് സൂചന. ലതിക സുഭാഷ് നേരത്തെ തന്നെ എൻസിപിയിൽ ചേർന്നിരുന്നു.