Thursday, January 23, 2025
National

റെംഡിസിവിർ മരുന്ന് കേന്ദ്രം ഇനി നൽകില്ല; സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങണമെന്ന് കേന്ദ്രം

 

കൊവിഡ് ആന്റിവൈറൽ മരുന്നായി റെംഡിസിവിറിന്റെ കേന്ദ്രീകൃത വിതരണം നിർത്തിവെക്കാൻ തീരുമാനിച്ചതായി കേന്ദ്ര കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്‌സ് വകുപ്പ് സഹമന്ത്രി മൻസുഖ് മന്ദവിയ. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് റെംഡിസിവിർ സംഭരിക്കാനാണ് നിർദേശം

ആവശ്യത്തിന് റെംഡിസിവിർ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനാലാണ് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രത്തിന്റെ വിതരണം നിർത്തിവെക്കാൻ തീരുമാനിച്ചത്. റെംഡിസിവിർ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണം ഒരു മാസത്തിനുള്ളിൽ ഇരുപതിൽ നിന്ന് അറുപതായി വർധിപ്പിച്ചു. ഉത്പാദനം ഏപ്രിൽ മാസത്തിൽ നിന്നും പത്ത് മടങ്ങായി വർധിച്ചിട്ടുണ്ട്

98.87 ലക്ഷം വയൽ റെംഡിസിവിർ കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്. മെയ് 23 മുതൽ 30 വരെ 22.17 ലക്ഷം വയൽ മരുന്ന് കൂടി നൽകുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *