Wednesday, April 16, 2025
Kerala

കാലവർഷത്തിന് മുമ്പേ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം

 

കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് ഉദ്യോഗസ്ഥർക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശം. റോഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ ചേർന്ന ഓൺലൈൻ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി

മുൻവർഷങ്ങളിൽ തകർന്ന റോഡുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. പതിവായി കാലവർഷത്തിൽ റോഡുകൾ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളിൽ തകർച്ച ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.

പൊഴിയൂരിൽ കടൽക്ഷോഭത്തിൽ തകർന്ന റോഡ് അടിയന്തരമായി പുനർനിർമിക്കും. ആലപ്പുഴ കൃഷ്ണപുരം ഹരിപാട് ദേശീയപാതയുടെ അറ്റുകുറ്റപ്പണിക്ക് ഫണ്ട് ലഭ്യമാക്കാൻ ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെടും.

പാലക്കാട് മണ്ണാർക്കാട് ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കും. കടലുണ്ടി പാലത്തിന്റെ പുനഃസ്ഥാപനത്തിന് നടപടിയെടുക്കും. താമരശ്ശേരി അടിവാരം റോഡ് നന്നാക്കുന്നത് വേഗത്തിലാക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *