Thursday, January 23, 2025
National

കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നു

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരുന്നു. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. കൊവിഡ് സാഹചര്യവും വാക്‌സിനേഷൻ നടപടികളും സംസ്ഥാനങ്ങളിലെ പ്രകൃതി ക്ഷോഭ സാഹചര്യവും യോഗത്തിൽ വിഷയമാകും

അതേസമയം രാജ്യത്തെ വാക്‌സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ചർച്ച നടത്തും. സ്പുട്‌നിക് വാക്‌സിൻ അടുത്താഴ്ച വിതരണത്തിന് എത്തുന്നതോടെ വാക്‌സിൻ ക്ഷാമത്തിൽ പരിഹാരമാകുമെന്നാണ് കരുതുന്നത്.

കൊവിഡ് വ്യാപനത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുകയാണ്. രണ്ടാം തരംഗത്തിന്റെ വെല്ലുവിളി ഏതാനും ആഴ്ചകൾ കൂടി തുടരുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *