Tuesday, March 11, 2025
Kerala

സംസ്ഥാനത്ത് കോവിഡ് പരിശോധനാ രീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ രീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആണെങ്കില്‍ തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായവരെയും രോഗിയായി പരിഗണിച്ച് ക്വാറന്റൈനില്‍ വിടാനാണ് തീരുമാനം.

ആശുപത്രികളില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പരിശോധന നടത്തുന്ന രീതി ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി മേഖലയിലും തീരദേശങ്ങളിലും പരിശോധന കൂടുതലായി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് കോവിഡ് ആണെന്ന് ഉറപ്പിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സ്വയം ഐസലേഷനിലേക്ക് പോകാനും വാര്‍ഡ് മെമ്പറേയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കാനും പരിശോധന നടത്താനും എല്ലാവരും തയാറാവണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *