ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
കള്ളപ്പണക്കേസിൽ ജയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ബിനീഷ് ഹർജി സമർപ്പിച്ചത്.
ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് കോടതി ആരാഞ്ഞിരുന്നു. ഇതിൽ ഇഡിയുടെ വാദം കോടതി ഇന്ന് കേൾക്കും. അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാൻ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിലെ ആവശ്യം.