Thursday, January 23, 2025
Kerala

വിലക്കുകൾ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് ; മലപ്പുറത്ത് 40 പേര്‍ക്കെതിരെ കേസ്

മലപ്പുറം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്നൊരുക്കിയ 40 പേര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. മലപ്പുറം പരപ്പനങ്ങാടിയിലെ റിസോര്‍ട്ടിലാണ് വിലക്കുകൾ ലംഘിച്ച് ഇഫ്താർ വിരുന്നൊരുക്കിയത്.

ഉള്ളണം, എടത്തിരിക്കടവ് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ ഏര്‍പ്പാട് ചെയ്തിരുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരേയാണ് കേസെടുത്തത്. റിസോര്‍ട്ട് ഉടമ ഷാഫിയുടെ പേരിലും കേസെടുത്തിട്ടുണ്ട് .

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അനധികൃതമായി പ്രവർത്തിച്ച റിസോര്‍ട്ടിനെതിരെയും പ്രതികളുടെ പേരിലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *