ഡെന്നിസ് ജോസഫിൻ്റെ വിയോഗത്തിൽ കുറിപ്പുമായി മമ്മൂട്ടി; സഹോദരതുല്യനായ സുഹൃത്ത് ഇപ്പോൾ ഇല്ല
തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിൻ്റെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടൻ മമ്മൂട്ടി. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല എന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നേരത്തെ, നടൻ മോഹൻലാലും ഡെന്നിസ് ജോസഫിന് യാത്രയയപ്പ് നൽകിയിരുന്നു.
ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു