കൊച്ചിയിൽ എടിഎം മെഷിൻ കത്തിയത് ഷോർട്ട് സര്‍ക്യൂട്ട് കാരണമല്ല; യുവാവ് തീയിട്ടത്
കൊച്ചി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വന്ന യുവാവ് എടിഎം മെഷീന് തീയിട്ടു. കുസാറ്റ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എടിഎം മെഷീനാണ് യുവാവ് തീയിട്ടത്. ഞായറാഴ്ച രാത്രി 7.45ടെയാണ് സംഭവം.
എടിഎമ്മില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് കരുതി.ഇതോടെ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കളമശേരി പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവാവ് എടിഎമ്മിലേക്ക് കുപ്പിയില്‍ കരുതിയ പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ച് കത്തിക്കുന്നത് കണ്ടത്.
എന്നാല്‍ എടിഎം മെഷീനിലെ പണം കത്തി നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. വിരലടയാള വദഗ്ധരും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി.