Thursday, January 23, 2025
National

കോവിഡ് വ്യാപനം; ലോക്ക്ഡൗൺ നടപ്പാക്കുന്ന കാര്യം ആലോചിക്കണം: സുപ്രീം കോടതി

 

ന്യൂഡൽഹി : കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കണോയെന്ന് ആലോചിക്കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം.

കേന്ദ്രസർക്കാരിൻറെ വാക്സീൻ നയം മൗലിക അവകാശത്തിൻറെ ലംഘനമാകുമെന്നും അത് തിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ആശുപത്രി പ്രവേശനത്തിന് ദേശീയ നയം രൂപീകരിക്കണം. അതു വരെ പ്രാദേശിക രേഖകളില്ലെന്ന പേരിൽ ആർക്കും പ്രവേശനം നിഷേധിക്കരുത്.

ഓക്സിജൻ ക്ഷാമം തീർക്കാൻ നാലുദിവസത്തിനുള്ളിൽ സംഭരണം ഉറപ്പാക്കണം. ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ ദുർബലവിഭാഗങ്ങൾക്കുള്ള സഹായം കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *