സമ്പര്‍ക്കബാധിതര്‍ നിരീക്ഷണത്തില്‍ പോകണം
സമ്പര്‍ക്കബാധിതര്‍ നിരീക്ഷണത്തില്‍ പോകണം
മാനന്തവാടി എരുമത്തെരുവില്‍ ചുമട്ട് തൊഴിലാളികള്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വ്യക്തികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടില്‍ ഏപ്രില്‍ 25 ന് നടന്ന ചടങ്ങില്‍ 15 വ്യക്തികള്‍ പങ്കെടുത്തിട്ടുണ്ട് ഇവരും ജാഗ്രത പാലിക്കേണ്ടതാണ്. ചീയമ്പം കോളനിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയ്ക്ക് കോളനിയില്‍ തന്നെ 20 ല്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കമുണ്ട്. ഇവരെല്ലാം നിരീക്ഷണത്തില്‍ കഴിയണം.
സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പ്രെസ്സോ സി.സി.ടി.വി ഷോപ്പില്‍ ഏപ്രില്‍ 28 വരെ ജോലി ചെയ്തിരുന്ന വ്യക്തി, മീനങ്ങാടി മെന്റ്സ് റെഡിമെയ്ഡ് ഷോപ്പില്‍ ഏപ്രില്‍ 29 വരെ ജോലി ചെയ്തിരുന്ന വ്യക്തി, പുല്‍പ്പള്ളി സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കില്‍ ഏപ്രില്‍ 26 വരെ ജോലി ചെയ്തിരുന്ന വ്യക്തി, പുല്‍പ്പള്ളി താഴെയങ്ങാടി ബിസ്മി വെജിറ്റബിള്‍സിലെ സെയില്‍സ്മാന്‍, മൂലങ്കാവ് ചെറിയോന്‍ ചിക്കന്‍ സ്റ്റാള്‍ സ്ഥാപനം നടത്തിപ്പുകാരന്‍, മുള്ളന്‍കൊല്ലി പെരിക്കല്ലൂരിലെ ആനന്ദ് ബാര്‍ ആന്റ് ബേക്കറി ജീവനക്കാരന്‍, സുല്‍ത്താന്‍ ബത്തേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഇ.എല്‍.ഐ.എം സ്റ്റുഡിയോയിലെ ജീവനക്കാരന്‍ എന്നിവര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. പോസിറ്റീവായ ഈ വ്യക്തകളുമായി സമ്പര്‍ക്ക മുളളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു