Thursday, January 9, 2025
Kerala

ആർടിപിസിആര്‍ പരിശോധന: പുതുക്കിയ ഉത്തരവിറക്കി ദുരന്തനിവാരണ അതോറിറ്റി

 

തിരുവനന്തപുരം: ആർടിപിസിആര്‍ ടെസ്റ്റിന് 500 രൂപയിൽ കൂടുതല്‍ ഇടാക്കിയാൽ കർശന നടപടി. ഇതുസംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് ഇറക്കി. നിരക്ക് കൂട്ടി ടെസ്റ്റ് ചെയ്താല്‍ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുക്കാനാണ് നിര്‍ദ്ദേശം.

ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ചതോ നിരക്ക് കുറയ്ക്കുകയോ ചെയ്യാത്ത സ്വകാര്യ ലാബുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 700 രൂപയായിരുന്ന ആര്‍ടിപിസിആര്‍ നിരക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് 500 രൂപയാക്കി കുറച്ചത്. കഴിഞ്ഞ ദിവസം ഉത്തരവുമിറങ്ങി.

എന്നാൽ 1700 രൂപ എന്ന നിരക്ക് കുറയ്ക്കാൻ പല സ്വകാര്യ ലാബുകളും തയാറായിട്ടില്ല . ചില ലാബുകളാകട്ടെ ആര്‍ടിപിസിആര്‍ പരിശോധന തന്നെ നിര്‍ത്തിവച്ചു. റീ എജന്‍റ് വാങ്ങുന്നതില്‍ തുടങ്ങി സ്രവം എടുക്കുന്നതും തുടര്‍ന്നുളള 28 പ്രക്രിയകളും ചെലവേറിയതാണെന്നും മാലിന്യ നിര്‍മ്മാര്‍ജനത്തിന് തുക ഏറെ ചെലവാകുന്നുണ്ട് എന്നുമാണ് ലാബുകളുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *