Tuesday, March 11, 2025
National

കൊവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ പദ്ധതി രൂപീകരിക്കണം; വാക്‌സിൻ സൗജന്യമാക്കണം: സോണിയ ഗാന്ധി

 

കൊവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ ഒരു പദ്ധതി രൂപീകരിക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കണം. ഉത്തവാദിത്വം നിറവേറ്റുകയും വേണം.

കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രകൾ തടയുകയും മഹാമാരി അവസാനിക്കുന്നതുവരെ കുറഞ്ഞത് ആറായിരം രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും വേണം. എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകണം. രാജ്യത്ത് പരിശോധന വർധിപ്പിക്കണം. മെഡിക്കൽ ഓക്‌സിജന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത യുദ്ധകാലടിസ്ഥാനത്തിൽ തയ്യാറാക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു

സ്വന്തം ജീവൻ അപകടത്തിലാണെങ്കിലും കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും മുന്നിൽ ശിരസ്സ് കുനിക്കുന്നു. മുൻകാലങ്ങളിൽ നിരവധി പ്രതിസന്ധികളെ രാജ്യം അതിജീവിച്ചിട്ടുണ്ട്. കൊവിഡിന് എതിരായ പോരാട്ടത്തിൽ കോൺഗ്രസ് കേന്ദ്രസർക്കാരിനെ പിന്തുണക്കുമെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *