ഓക്സിജൻ കിട്ടാനില്ല, ശ്മശാനങ്ങൾ നിറയുന്നു, എന്റെ വീടിന് മുറിവേറ്റിരിക്കുന്നു: ഇന്ത്യക്ക് സഹായം അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര
കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയനുഭവിക്കുന്ന ഇന്ത്യക്ക് വേണ്ടി സഹായം അഭ്യർഥിച്ച് നടി പ്രിയങ്ക ചോപ്ര. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് പ്രിയങ്ക സഹായം അഭ്യർഥിക്കുന്നത്.
ഇന്ത്യ എന്റെ വീടാണ്. എന്റെ വീട് മുറിവേറ്റ് രക്തമൊഴുകുന്ന നിലയിലാണ്. ആശുപത്രികളിൽ താങ്ങാവുന്നതിലധികം രോഗികൾ. ഓക്സിജൻ കിട്ടാനില്ല. ഐസിയുവിൽ സ്ഥലമില്ല. ശ്മശാനങ്ങൾ നിറയുന്നു. ആഗോള സമൂഹമെന്ന നിലയിൽ ഇന്ത്യയെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ടെന്നും പ്രിയങ്ക പറയുന്നു.