കൊവിഡ് പ്രതിരോധം: അമേരിക്കയുടെ ആദ്യഘട്ട മെഡിക്കൽ സഹായം ഡൽഹിയിലെത്തി
കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യക്കുള്ള അമേരിക്കയുടെ മെഡിക്കൽ സഹായവുമായി ആദ്യ വിമാനം ഡൽഹിയിലെത്തി. വെള്ളിയാഴ്ച മറ്റൊരു വിമാനം കൂടി സഹായവുമായി ഇന്ത്യയിലെത്തുന്നുണ്ട്
ഓക്സിജൻ കോൺസെൻട്രേറ്റുകൾ, ഓക്സിജൻ ജനറേഷൻ യൂനിറ്റുകൾ, പിപിഇ വാക്സിൻ നിർമാണത്തിനാവശ്യമായ വസ്തുക്കൾ, ദ്രുതപരിശോധനാ കിറ്റുകൾ എന്നിവയാണ് യുഎസ് വ്യോമസേന വിമാനത്തിൽ ഡൽഹിയിലെത്തിയത്.