സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് ശ്രമം; പരാതിക്ക് പിന്നിൽ ഒരു ഗ്യാംഗ്: ജി സുധാകരൻ
മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം നൽകിയ പരാതിയിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ. തന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആരോപണം രാഷ്ട്രീയ ധാർമികത ഇല്ലാത്തതാണെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു
താനും തന്റെ കുടുംബവും ഒരു വിവാദവുമുണ്ടാക്കുന്നില്ല. എന്നിട്ടും തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കുന്നു. തന്റെ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. താൻ ശരിയായ കമ്മ്യൂണിസ്റ്റാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് ശ്രമം. പരാതിക്ക് പിന്നിൽ ഒരു ഗ്യാംഗ് പ്രവർത്തിക്കുന്നുണ്ട്. അതിൽ പല പാർട്ടിക്കാരുമുണ്ട്
ആരോപണം ഉന്നയിച്ചവരെ തനിക്കെതിരെ ഉപയോഗിച്ചതാണ്. സ്‌റ്റേറ്റ് കമ്മിറ്റി അംഗമായ തനിക്കെതിരെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പരാതിയെത്തി. പേഴ്‌സണൽ സ്റ്റാഫിനെയോ ഭാര്യയെയോ താനൊന്നും പറഞ്ഞിട്ടില്ല. പരാതി നൽകിയവർ നിരപരാധികളാണ്. അവരെ തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.