Tuesday, April 15, 2025
Kerala

അഭിമന്യുവിന്റെ സംസ്‌കാരം ഇന്ന്; കേസിൽ ആർ എസ് എസുകാരൻ സജയ് ദത്ത് അടക്കം അഞ്ച് പ്രതികൾ

 

ആലപ്പുഴ വള്ളികുന്നത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസുകാരൻ സജയ് ദത്ത് അടക്കം അഞ്ച് പ്രതികളെന്ന് സൂചന. അഞ്ച് പേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമാകണമെങ്കിൽ പ്രതികളെ പിടികൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി നിർണായകമാണ്. ഇവരുടെ മൊഴി അന്വേഷണസംഘം ഇന്നെടുക്കും.

അഭിമന്യുവിന്റേത് ആർ എസ് എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമാണെന്ന് ഉറച്ച് നിൽക്കുകയാണ് സിപിഎം. ഇന്ന് അഭിമന്യുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *