Saturday, October 19, 2024
Kerala

സ്വപ്നയെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്; എതിർപ്പുമായി ഇ ഡി

ഭീഷണിപ്പെടുത്തി ഇ ഡി മൊഴിയെടുത്തെന്ന കേസിൽ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടി. ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.

പുറത്തുവന്ന ശബ്ദരേഖ സ്വപ്‌ന സുരേഷിന്റേത് തന്നെയെന്ന് ഉറപ്പുവരുത്തണമെന്ന് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ ഭീഷണിപ്പെടുത്തിയോ എന്നും അറിയണമെന്നും ക്രൈംബ്രാഞ്ച് അപേക്ഷയിൽ പറയുന്നു.

അതേസമയം ക്രൈംബ്രാഞ്ച് നീക്കത്തെ ഇ ഡി എതിർത്തു. സ്വപ്നയെ ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്ന് ഇ ഡി ആവശ്യപ്പെട്ടു. ഹർജി ഈ മാസം 16ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published.