സർവീസുകൾ നിർത്തില്ല, വെട്ടിച്ചുരുക്കില്ല; ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി റെയിൽവേ
കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിൻ സർവിസ് നിർത്തലാക്കുമോ എന്ന ചോദ്യത്തിന് വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ. സർവിസുകൾ വെട്ടിച്ചുരുക്കാനോ നിർത്തിവെ്ക്കാനോ പദ്ധതിയില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ഇപ്പോഴുള്ള തിരക്ക് സാധാരണ മധ്യവേനലവധിയിൽ ഉണ്ടാവുന്നതാണെന്നും റെയിൽ ബോർഡ് ചെയർമാൻ സുനീത് ശർമ അറിയിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ല. ഇപ്പോഴത്തെതിരക്ക് പരിഹരിക്കാനായി കൂടതൽ ട്രെയിനുകൾ അനുവദിക്കും. കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ കഴിഞ്ഞ കുറച്ചു ദിവസമായി മുംബൈ, ഡൽഹി പോലുള്ള പ്രധാന നഗരത്തിൽ നിന്ന് അതിഥി തൊഴിലാളികൾ മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.