ഇത്തവണ വിജയം ഉറപ്പ്, പരാജയ ഭീതി മൂലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തിഹത്യ നടത്തുന്നുവെന്നും ഫിറോസ് കുന്നംപറമ്പില്‍
തവനൂരില്‍ ഇത്തവണ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. 15 വര്‍ഷം തുടര്‍ച്ചായി ഒരാള്‍ തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
കാലമിത്രയായിട്ടും ഒരു കുടിവെള്ള പദ്ധതി പോലും തുടങ്ങിയില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍. പരാജയ ഭീതി മൂലം തന്നെ വ്യക്തിഹത്യ നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐഎമ്മും എന്നും ഫിറോസ് പറഞ്ഞു.