രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശം: ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു
രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ എംപി ജോയ്‌സ് ജോർജ്. പ്രസ്താവന പരസ്യമായി പിൻവലിച്ച് ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന പ്രചാരണ പരിപാടിയിൽ വെച്ചായിരുന്നു ജോയ്‌സിന്റെ അശ്ലീല പരാമർശം
രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു ജോയ്‌സിന്റെ പരാമർശം. സംഭവത്തിൽ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് മാപ്പ് പറച്ചിൽ
ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എൽഡിഎഫ് രീതിയല്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.