24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേർക്ക് കൊവിഡ്; 212 പേർ മരിച്ചു
രാജ്യത്ത് കൊവിഡിന്റെ മറ്റൊരു തരംഗം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബർ ഏഴിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്.
ഇതിനോടകം 1,16,46,081 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേർ രോഗമുക്തി നേടി. 212 പേർ മരിച്ചു. 1,59,967 പേരാണ് ഇതിനോടകം മരിച്ചത്.
നിലവിൽ 3,34,646 സജീവ കേസുകളുണ്ട്. ഇതിനോടകം 4.50 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് 21 വരെ 23,44,45,774 സാമ്പിളുകൾ പരിശോധിച്ചു. ഞായറാഴ്ച മാത്രം 8.80 സാമ്പിളുകൾ പരിശോധിച്ചു.