Wednesday, April 16, 2025
Kerala

ജനം ഇടതുമുന്നണിയിൽ വിശ്വാസം പുലർത്തുന്നു; പ്രതിപക്ഷം കടുത്ത നിരാശയിലെന്ന് മുഖ്യമന്ത്രി

ഇടതുമുന്നണിയിൽ ജനം വലിയ തോതിൽ പ്രതീക്ഷയും വിശ്വാസവും പുലർത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ ജനപിന്തുണ വർധിച്ചു. വികസനം മുന്നോട്ടു പോകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. കേരളത്തിൽ പുരോഗതിയുണ്ടാകില്ലെന്ന പഴയ ധാരണ ഇടതുസർക്കാരിന് മാറ്റാനായി

വികസന കാര്യങ്ങളിൽ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. എവിടെ വികസനമെന്ന ചോദ്യം തന്നെ നിരാശയിൽ നിന്നാണ്. അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് ഇവരുടെ ശ്രമം.

സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസനമാണ് നടപ്പാക്കിയത്. പ്രളയം അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി മാറ്റി നാടിന്റെ വികസനത്തിന് ഉതകുന്ന നടപടികൾ സർക്കാർ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *