കാറ് സൈക്കിളില്‍ ഇടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിനു സമീപം ഇന്നു പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാഞ്ഞാള്‍ ശ്രീപുഷ്‌കരം പടിഞ്ഞാറേ പീടികയില്‍ മുസ്തഫയുടെ (മുത്തു) മകന്‍ മുബശിര്‍ (18) ആണ് മരിച്ചത്. പത്രവിതരണം നടത്തുന്ന മുബശിര്‍ രാവിലെ പത്രമെടുക്കുന്നതിനായി സൈക്കിളില്‍ ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്നു. ഇതേ ദിശയില്‍ വന്ന കാര്‍ സൈക്കിളിന്റെ പിറകിലിടിച്ചാണ് അപകടം. ഓട്ടുപാറ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൃശൂര്‍ ഫുട്‌ബോള്‍ ക്യാംപിലേക്ക് പോയിരുന്ന സംഘമാണ് അവരുടെ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇടിച്ച കാറും ഡ്രൈവറും കൂടെയെത്തി. പൂമല സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ മുബശിര്‍ ബിരുദത്തിനു ചേരാന്‍ കാത്തിരിക്കുകയായിരുന്നു. മുബശിര്‍ ശ്രീ പുഷ്‌കരം ഗ്രാമീണ വായനശാലയില്‍ താത്കാലിക ലൈബ്രേറിയന്‍ ആയി സേവനം ചെയ്തു വരികയായിരുന്നു. ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ടോടെ ശ്രീ പുഷ്‌കരം ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. പരേതനായ പടിഞ്ഞാറേ പീടികയില്‍ കുഞ്ഞാനുവിന്റെ പേരമകനാണ് മുബശിര്‍. മാതാവ്: റംല. സഹോദരങ്ങള്‍: മുര്‍ശിദ, മുഹ്‌സിന്‍