കെസി ജോസഫ് മത്സരിച്ചേക്കില്ല; മറ്റ് സിറ്റിംഗ് എംഎൽഎമാർക്ക് വീണ്ടും അവസരം നൽകാൻ കോൺഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സി ജോസഫ് ഒഴികെയുള്ള സിറ്റിംഗ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
ഉമ്മൻ ചാണ്ടിക്ക് പുറമെ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും വിഡി സതീശൻ പറവൂരിലും എ പി അനിൽകുമാർ വണ്ടൂരിലും മത്സരിക്കും. തൃപ്പുണിത്തുറയിൽ കെ ബാബുവിനെ വീണ്ടും മത്സരിപ്പിക്കാൻ എ ഗ്രൂപ്പ് സമ്മർദം തുടരുന്നുണ്ട്.
മാത്യു കുഴൽനാടനെ ചാലക്കുടി സീറ്റിലേക്കാണ് പരിഗണിക്കുന്നത്. എന്നാൽ കുഴൽനാടനെ ചാലക്കുടിയിൽ വേണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം പറയുന്നു.
എം വിൻസെന്റ്, കെ എസ് ശബരിനാഥൻ, വി എസ് ശിവകുമാർ, രമേശ് ചെന്നിത്തല, ഷാനിമോൾ ഉസ്മാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ്മൻ ചാണ്ടി, ടി ജെ വിനോദ്, വി ഡി സതീശൻ, പി ടി തോമസ്, വി പി സജീന്ദ്രൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, റോജി എം ജോൺ, അനിൽ അക്കര, ഷാഫി പറമ്പിൽ, വി ടി ബൽറാം, എ പി അനിൽകുമാർ, ഐസി ബാലകൃഷ്ണൻ, സണ്ണി ജോസഫ് എന്നിവരാണ് വീണ്ടും മത്സരിക്കുന്ന സിറ്റിംഗ് എംഎൽഎമാർ