72 റൺസ് അകലെ മറ്റൊരു റെക്കോർഡ്; കോഹ്ലി അപൂർവ നേട്ടത്തിലേക്ക്
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്ത് മറ്റൊരു റെക്കോർഡ്. ടി20യിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമാകാൻ ഒരുങ്ങുകയാണ് കോഹ്ലി. വെറും 72 റൺസ് കൂടി നേടിയാൽ കോഹ്ലി അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് തികയ്ക്കും
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. പരമ്പരയിൽ തന്നെ കോഹ്ലി അപൂർവ റെക്കോർഡിന് അർഹനായേക്കുമെന്നാണ് പ്രതീക്ഷ. 84 മത്സരങ്ങളിൽ നിന്ന് 50.48 ശരാശരിയിൽ 2928 റൺസാണ് കോഹ്ലിക്ക് ഇപ്പോഴുള്ളത്
99 മത്സരങ്ങളിൽ നിന്ന് 2839 റൺസുള്ള കിവീസ് താരം മാർട്ടിൻ ഗുപ്റ്റിലാണ് കോഹ്ലിക്ക് പിന്നിലുള്ളത്. 2773 റൺസുമായി രോഹിത് ശർമ മൂന്നാം സ്ഥാനത്തുണ്ട്. രോഹിതിന് മൂവായിരം റൺസിലേക്ക് എത്താൻ 227 റൺസ് കൂടി വേണം. ഹിറ്റ്മാന്റെ നിലവിലെ ഫോം പരിഗണിച്ചാൽ ഈ പരമ്പരയിൽ തന്നെ രോഹിതും ഇതിലേക്ക് എത്താൻ സാധ്യതയേറെയാണ്