എറണാകുളത്ത് വാഹന വിൽപ്പനശാലയിൽ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു
എറണാകുളം കാക്കൂരിൽ സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പന ശാലയിൽ തീപിടിത്തം. നിരവധി വാഹനങ്ങൾ അപകടത്തിൽ കത്തിനശിച്ചു. ബാബുവിന്റെ ഉടമസ്ഥതയിലുള്ള വാഹനവിൽപ്പന ശാലയിലാണ് തീപിടിത്തുണ്ടായത്.
പഴയ കാറിന്റെ ഭാഗങ്ങൾ ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ച് മാറ്റുന്നതിനിടെ സമീപത്തെ പുല്ലിലേക്ക് തീ പടരുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.