Saturday, October 19, 2024
Kerala

പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു

രാജ്യത്ത് ഇന്നും ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വർധിപ്പിച്ചത്. ഒമ്പത് മാസത്തിനിടെ പെട്രോളിനും ഡീസലിനും 21 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.

കൊച്ചിയിൽ ഇന്ന് പെട്രോൾ വില 91.48 രൂപയായി. ഡീസൽ വില 86.11 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 93.7 രൂപയിൽ എത്തി. ഡീസലിന് 87.6 രൂപയാണ്. രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിലും പെട്രോൾ വില 100 കടന്നിട്ടുണ്ട്. ഇന്ധനവില വർധന അവശ്യസാധനങ്ങളുടെ വിലയിലും വലിയ കുതിച്ചുചാട്ടമാണുണ്ടാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.