കൊവിഡ് ലക്ഷണമുള്ളവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി പുതിയ മാർഗനിർദേശം
കൊവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആർ.ടി.പി.സിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യ വകുപ്പിന്റെ പുതിയ മാർഗനിർദേശം. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദേശം.
ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തിൽആദ്യം തന്നെ രണ്ട് സാംപിൾ ശേഖരിക്കണം.ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ഉടൻതന്നെ രണ്ടാം സാംപിൾ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.