മാണി സി കാപ്പൻ-ശരദ് പവാർ കൂടിക്കാഴ്ച ഇന്ന്; മുന്നണി മാറ്റം ചർച്ചയാകും
മുന്നണി മാറ്റ അഭ്യൂഹങ്ങൾ തുടരുന്നതിനിടെ മാണി സി കാപ്പൻ ഇന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. പാലാ സീറ്റ് ലഭിച്ചേക്കില്ലെന്ന് വ്യക്തമായ സൂചന ഇടതുമുന്നണിയിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച
സിറ്റിംഗ് സീറ്റുകൾ എൻസിപിക്ക് നഷ്ടപ്പെടാനുള്ള സാധ്യത ശരദ് പവാറിനെ കാപ്പൻ ധരിപ്പിക്കും. നേരത്തെ എൻസിപി നേതാവ് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നുവെങ്കിലും അവസരം നൽകിയിരുന്നില്ല.
അതേസമയം മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. കാപ്പനെ എടുക്കണോ എന്ന കാര്യം സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചിരുന്നു.