ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു; വാഷിംഗ്ടൺ സുന്ദറിന് അർധ സെഞ്ച്വറി
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ബാറ്റിംഗ് തുടരുന്ന ഇന്ത്യ പൊരുതുന്നു. ആറിന് 257 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. നിലവിൽ 6ന് 284 റൺസ് എന്ന നിലയിലാണ് ഇന്ത്യ
അശ്വിനും അർധസെഞ്ച്വറി നേടിയ വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിൽ. സുന്ദർ 84 പന്തിൽ 9 ഫോറുകളുടെ സഹായത്തോടെ 53 റൺസ് എടുത്തിട്ടുണ്ട്. അശ്വിൻ 15 റൺസുമായി ഒപ്പമുണ്ട്.
ഇംഗ്ലണ്ടിന്റെ സ്‌കോറിനേക്കാൾ 294 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. ഒന്നാമിന്നിംഗ്‌സിൽ 379 റൺസ് കൂട്ടിച്ചേർക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യ ഫോളോ ഓൺ വഴങ്ങേണ്ടി വരും. ഇതോടെ ഇന്നിംഗ്‌സ് തോൽവിയെന്ന ഭീതിയിലേക്ക് ആതിഥേയരെ തള്ളിവിടാനും ഇംഗ്ലണ്ടിന് സാധിക്കും.