ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.25 കോടി പിന്നിട്ടു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.25 കോടി പിന്നിട്ടു. നിലവില്‍ 102,585,980 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 2,214,200 പേര് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ 74,283,719 പേര് രോഗമുക്തി നേടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 567,891 പേര്‍ക്ക് രോഗം ബാധിക്കുകയും 14,405 പേര് മരണമടയുകയും ചെയ്തു. വോള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്തുവിട്ടതാണീ കണക്ക്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്, ഫ്രാന്‍സ്, സ്പെയിന്, ഇറ്റലി, തുര്‍ക്കി, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്സിസ്കോ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഇറാന്, ഉക്രെയിന്, പെറു, നെതര്‍ലന്‍ഡ്സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 20ല്‍ ഉള്ളത്. ഇതില്‍ 19 രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനും മുകളിലാണ്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 26,084,364 പേരാണ്. ഇവരില്‍ 109,440 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.