ക്രിക്കറ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാമനായി വയനാട്ടുകാരൻ വിഷ്ണു
വെള്ളമുണ്ട; ക്രിക്കറ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാമനായി വയനാട്ടുകാരൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ജൂനിയർ അത് ലറ്റിക്ക് മീറ്റിലാണ് ബോയ്സ് വിഭാഗത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ക്രിക്കറ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം വയനാട്ടുകാരൻ കരസ്ഥമാക്കിയത്. വാളേരി ജി.എച്ച്.എസ്.എസിലെ എട്ടാം ക്ലസ് വിദ്യാർഥിയും വെള്ള്ളമുണ്ട മാനിയിൽ പി.കെവിഷ്ണുവാണ് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മാനന്തവാടി ബി.ആർ സി യിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപകനും പിതാവുമായ കെ.വി സജിയാണ് പരിശീലനം നൽകുന്നത് .