കണ്ണൂരിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
കണ്ണൂർ പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേശീയപാത അധികൃതർ എത്തിയതിനെ തുടർന്ന് സംഘർഷം. പ്രദേശവാസിയായ യുവാവ് ദേഹത്ത് പെട്രൊളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്
പ്രദേശത്ത് പോലീസും സമരസമിതി ആളുകളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് സമരസമിതി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സമ്മതം നൽകിയവരുടെ ഭൂമിയാണ് രാവിലെ അളന്നത്. ഉച്ചയോടെയാണ് മറ്റ് ഭാഗങ്ങൾ അളക്കുന്നതിലേക്ക് കടന്നത്.
ഇതിനിടെയാണ് രാഹുൽ കൃഷ്ണയുടെ ആത്മഹത്യാഭീഷണി. പ്രദേശത്ത് ആളുകളെ കൂട്ടിയതിനും പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനും സമരസമിതി നേതാവ് നിഷിൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 29 വീടുകളാണ് ഇവിടെയുള്ളത്. ഇതിൽ 12 വീട്ടുകാർ സ്ഥലം വിട്ടു നൽകാൻ അനുമതി നൽകിയിട്ടുണ്ട്.