പോളിയോ തുള്ളിമരുന്നു നല്‍കുന്നത് ജനുവരി 31ലേക്ക് മാറ്റി
ന്യൂഡല്‍ഹി: രാജ്യത്ത് 5 വയസ്സിനു താഴെയുളള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്ന ദിവസത്തില്‍ മാറ്റം. ജനുവരി 31നായിരിക്കും പോളിയോ മരുന്ന് നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നേരത്തെ ജനുവരി 16ന് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനത്തിലായിരുന്നു പോളിയോ തുളളി മരുന്ന് നല്‍കാന്‍ നിശ്ചയിച്ചിരുന്നത്.
കൊവിഡ് വാക്‌സിന്‍ വിതരണദിനം ജനുവരി 16ന് നിശ്ചയിച്ച പശ്ചാത്തലത്തിലാണ് പോളിയോ മരുന്ന് നല്‍കുന്ന ദിനത്തില്‍ മാറ്റം വരുത്തിയത്.