പിസി ജോർജിനെ യുഡിഎഫിൽ എടുക്കുന്നത് അംഗീകരിക്കില്ലെന്ന് പിജെ ജോസഫ്
യുഡിഎഫിൽ ചേരാൻ താത്പര്യമുണ്ടെന്ന് പിസി ജോർജ് വ്യക്തമാക്കിയതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി പിജെ ജോസഫ്. പി സി ജോർജിനെയും ജനപക്ഷം പാർട്ടിയെയും യുഡിഎഫിൽ എടുക്കേണ്ടെന്ന നിലപാടാണ് പിജെ ജോസഫ് വ്യക്തമാക്കിയത്.
ജോർജിനെ ഘടകകക്ഷിയായി ഉൾപ്പെടുത്തുന്നത് അംഗീകരിക്കില്ല. ഇക്കാര്യം യുഡിഎഫ് യോഗത്തിലും ഉന്നയിക്കും. അതേസമയം പിസി ജോർജ് സ്വതന്ത്രനായി മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ഇതിനെ എതിർക്കില്ലെന്നും പിജെ ജോസഫ് പറയുന്നു.