ബോബിയുടെ സഹായവാഗ്ദാനം രഞ്ജിത്തും രാഹുലും നിരസിച്ചു
നെയ്യാറ്റിൻകരയിലെ തർക്കഭൂമി വിലയ്ക്ക് വാങ്ങിയതിന് പിന്നാലെ രാജന്റെ മക്കളെ ബോബി ചെമ്മണ്ണൂർ നേരിട്ട് കണ്ടു. എന്നാൽ ബോബിയുടെ സഹായവാഗ്ദാനം രഞ്ജിത്തും രാഹുലും നിരസിച്ച. തർക്കഭൂമി നൽകേണ്ടത് സർക്കാരാണെന്നും ആ പണം പാവങ്ങൾക്ക് നൽകാനും ബോബിയോട് ഇവർ പറഞ്ഞു
സാറിനോട് നന്ദിയും ബഹുമാനവുമുണ്ട്. എന്നാൽ ഇത് കേസിൽ കിടക്കുന്ന ഭൂമിയാണ്. വസന്തക്ക് ഇതിൽ അവകാശമില്ല. അവർ സാറിന് തന്നത് വ്യാജപട്ടയമായിരിക്കാം. സാറ് ഈ പട്ടയം തിരിച്ചു കൊടുക്കണം. ആ പണം വാങ്ങിച്ച് പാവപ്പെട്ടവരെ സഹായിക്കണം എന്നായിരുന്നു രഞ്ജിത്തിന്റെയും രാഹുലിന്റെയും വാക്കുകൾ
വസന്ത കൈമാറിയത് വ്യാജരേഖകളാണെങ്കിൽ അതിനെതിരെ നിയമപരമായി പോരാടുമെന്ന് ബോബി ചെമ്മണ്ണൂരും പറഞ്ഞു. കുട്ടികൾക്ക് ഈ ഭൂമിയിൽ തന്നെ വീട് വേണമെന്ന ആഗ്രഹം നിറവേറ്റാൻ കൂടെയുണ്ടാകും. നിയമവശങ്ങൾ പരിശോധിക്കും. വസന്ത നൽകിയ രേഖകൾ അസാധുവാണെങ്കിൽ അതിനെതിരെ നിയമപരമായി നീങ്ങുമെന്നും ബോബി പറഞ്ഞു